രണ്ട് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കാസർകോട് കോട്ടിക്കുളം റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് റെയിൽവേ പ്ലാറ്റ്ഫോം രണ്ടായി മുറിച്ചുകൊണ്ട് കടന്നുപോകുന്ന റോഡുള്ള ഏക ക്രോസിങ്ങാണ് കോട്ടിക്കുളം.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷനെ രണ്ടായി പകുത്ത് പ്ലാറ്റ്ഫോമുകൾക്ക് നടുവിലൂടെ റോഡ്. ഇത്തരത്തിൽ കേരളത്തിലെ ഏക ക്രോസിങ്ങാണ് കോട്ടിക്കുളത്തേത്. പറയാൻ ഇത്തിരി ഗമയുണ്ടെങ്കിലും ദുരിതമനുഭവിക്കുന്നത് നാട്ടുകാരാണ്. ഗേറ്റടച്ചാൽ ഗതാഗതക്കുരുക്ക് പാലക്കുന്ന് ടൗൺ വരെ നീളുന്നതും പതിവുകാഴ്ച. മേൽപ്പാലത്തിനായുയി പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് അവസാനമാകുന്നത്.
44.12 കോടിയാണ് മേൽപ്പാലത്തിനായി വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരും കേന്ദ്രവും തുല്യമായി ചെലവ് വഹിക്കും. വർഷങ്ങൾക്കു മുൻപ് തന്നെ ഭൂമി ഏറ്റെടുത്തെങ്കിലും റെയിൽവേയുടെ നിർമാണ അനുമതി ലഭിക്കാത്തതായിരുന്നു തടസ്സം.
Kottikulam railway flyover becomes a reality