ദേശീയ പാതയിലെ യാത്രാ ക്ലേശത്തിന് പരിഹാരമായി കണ്ണൂർ തലശേരി - മാഹി ബൈപ്പാസ് ഉദ്ഘാടത്തിന് ഒരുങ്ങി. 18 കിലോമീറ്റർ പാതയിൽ അവസാന മിനുക്ക് പണികളാണ് പുരോഗമിക്കുന്നത്. കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ബൈപ്പാസ്. 1977 ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ, നിർമാണം പ്രവർത്തി തുടങ്ങിയത് 2018 നവംബറിൽ.ഒടുവിൽ ഇതാ 4 7 വർഷങ്ങൾക്ക് ശേഷം തലശേരി - മാഹി ബൈപ്പാസ് തയ്യാർ..
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരവും 45 മീറ്റർ വീതിയുമുള്ളതാണ് തലശേരി - മാഹി ബൈപാസ് . മുഴപ്പിലങ്ങാട് നിന്ന് ധർമടം, തലശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി വഴി അഴിയൂരിലെത്താൻ വേണ്ടി വരുക 14 മിനുറ്റ് മാത്രം.
ചിലവ് 1300 കോടി ഏറ്റെടുത്തത് 85.5 ഏക്കർ സ്ഥലം. വലിയ നാല് പാലങ്ങൾ, ഒരു മേൽപാലം, മുക്കാളിയിൽ റെയിൽവേ മേൽപാലം, 21 ഇടങ്ങളിൽ അടിപ്പാതകൾ. കോളശേരിയിൽ ടോൾ ബൂത്ത്.
ബൈപാസ് കടക്കാൻ കാർ ,ജീപ്പ് , വാൻ തുടങ്ങി സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ഇരു വശത്തേയ്ക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസും നൽകും. ദേശീയ പാത 66 ൻ്റെ നിർമാണം പൂർത്തിയാവുന്നതോടെ തലശേരി - മാഹി ബൈപാസിലെ ടോൾ ഒഴിവാക്കും.
Kannur Thalassery - Mahi bypass is ready for inauguration