organic-farming-mlp-07

ടെറസിനു മുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ജൈവ പച്ചക്കറി ഒരുക്കുന്ന തിരക്കിലാണ് മലപ്പുറം ചെമ്മങ്കടവിലെ കെ.കെ.സാദിഖലി. മലപ്പുറത്തെ വ്യാപാരത്തിന്‍റേയും പൊതുപ്രവര്‍ത്തനത്തിന്‍റേയും തിരക്കുകള്‍ക്കിടയിലാണ് ചിട്ടയോടെയുളള കൃഷി. തമിഴ്നാട്ടിലേയും കര്‍ണാകടത്തിലേയും പച്ചക്കറിപ്പാടങ്ങള്‍ പോലെ അടുക്കും ചിട്ടയുമായാണ് സാദിഖലിയുടെ മട്ടുപ്പാവിലെ കൃഷിയുടെ പ്രത്യേകത. കാലവസ്ഥയ്ക്കനുസരിച്ച് മാറി മാറി പരീക്ഷിക്കും. വീട്ടാവശ്യത്തിനൊപ്പം വില്‍പനയ്ക്കും ജൈവ പച്ചക്കറി തയാറാണ്.  ഇപ്പോള്‍ ശീതകാല വിഭവങ്ങള്‍ വിളവെടുക്കുന്ന തിരക്കാണ്. കോളിഫ്ലവറും, കാബേജും, ചൈനീസ് കാബേജും, വയലറ്റ് കാബേജും, ബീറ്റ്റൂട്ടും, കാരറ്റുമെല്ലാം വില്‍പനക്കൊരുങ്ങി കഴിഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

നഗരസഭയുടെയും കൃഷി വകുപ്പിന്‍റെ സഹായത്തോടെയാണ് ജൈവകൃഷി. ഉയര്‍ന്ന വിലയ്ക്ക് പച്ചക്കറി വില്‍ക്കാനും കൃഷിഭവന്‍ സൗകര്യമൊരുക്കുന്നുണ്ട്. വീടിനോട് ചേര്‍ന്നൊഴുകുന്ന കടലുണ്ടിപ്പുഴയുടെ കരയിലും നിറയെ പച്ചക്കറികളും വിവിധയിനം പഴങ്ങളും നിറഞ്ഞു നല്‍ക്കുകയാണ്.

 Organic farming in terrace, Malappuram