kheer-challenge-kkd-07

നിര്‍ധനരായ രണ്ട് കൂട്ടുകാര്‍ക്ക് വീട് വച്ചുനല്‍കാന്‍ പായസ ചലഞ്ച് നടത്തിയിരിക്കുകയാണ് കോഴിക്കോട് വെള്ളിമാട്കുന്ന്  ജെ.ഡി.റ്റി ഹൈസ്കൂള്‍ ഒരു വഴി കണ്ടെത്തി. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പായസമുണ്ടാക്കാന്‍ എത്തിയത്.  അപ്പോള്‍ പിന്നെ പാലട പ്രഥമന്‍റെ രുചി പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ടല്ലോ. ‌300 രൂപയായിരുന്നു ഒരു ലിറ്റര്‍ പായസത്തിന്റ വില. വന്നവരെല്ലാം മതിയാവോളം മധുരം നുണഞ്ഞപ്പോള്‍ സ്കൂളിലെ രണ്ട് കുട്ടികളുടെ വീടെന്ന സ്വപ്നം കൂടിയാണ് സഫലമാകുന്നത്. 

രണ്ടായിരത്തില്‍ താഴെ ആളുകളെയാണ് പ്രതീക്ഷിച്ചതെങ്കിലും നാലായിരത്തോളം പേരാണ് കരുതലിന്റ കരങ്ങളുമായെത്തിയത്. നാല് ലക്ഷത്തോളം രൂപയാണ് പായസ ചലഞ്ചിലൂടെ മാത്രം പിരിച്ചെടുത്തത്. കുട്ടികള്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം നേരത്തെ മറ്റൊരാള്‍ സംഭാവന ചെയ്തിട്ടുണ്ട്.