bearnilambur

നിലമ്പൂർ പൂക്കോട്ടും പാടത്ത്‌ കരടിയുടെ സാന്നിധ്യം സ്ഥിരമായതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാർ. കർഷകരുടെ തേൻപെട്ടികൾ തേടിയാണ് മിക്ക ദിവസങ്ങളിലും കരടി എത്തുന്നത്. പ്രദേശത്ത് ക്യാമറ സ്ഥാപിച്ച നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ മയക്ക് വെടിവെച്ച് കരടിയെ പിടികൂടുന്ന കാര്യം പരിഗണിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

പൂക്കോട്ടുംപാടം തേൾപ്പാറ ടി.കെ.കോളനി, ആൻറണിക്കാട്, ഒളർ വട്ടം ഭാഗങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി കരടിയുടെ സ്ഥിരം സാന്നിധ്യമുണ്ടാകുന്നത്. പ്രദേശത്തെ തേൻ പെട്ടികൾ തകർക്കുന്നത് സ്ഥിരം സംഭവമായി. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്റെ മുന്നിലേക്ക് കരടി ചാടിയതോടെ ഭീതി ഇരട്ടിയായി. ഇതോടെയാണ് നീരീക്ഷണ കാമറകൾ സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. കാളികാവ് റെയ്ഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥറും ആർ.ആർ. ടി വിഭാഗവുമാണ് പെട്രോളിംഗ് നടത്തുന്നത്. പ്രദേശത്തെത്തുന്നത് കരടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്യാമറകൾ സ്ഥാപിച്ച് കരടിയുടെ വാസസ്ഥലം കണ്ടെത്തി ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിനാണ് വനം വകുപ്പ് മുൻഗണന നൽകുന്നത്. ആവശ്യമെങ്കിൽ മയക്ക് വെടിവെച്ച് കരടിയെ പിടികൂടുന്ന കാര്യവും വനം വകുപ്പ് പരിഗണിക്കുന്നുണ്ട്.