ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുക്കി; എന്‍ഐടിയിലെ ഹോസ്റ്റല്‍ പൂട്ടാന്‍ നിര്‍ദേശം

nit
SHARE

ശുചിമുറി മാലിന്യം പുറത്തേക്കൊഴുക്കിയ കോഴിക്കോട് എന്‍ഐടിയിലെ ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്തിന്റ നിര്‍ദേശം. മലിനജലം  സമീപവാസികളുടെ കിണറുകളില്‍ കലരുന്നതിനാലാണ് പഞ്ചായത്തിന്‍റെ നടപടി.  കിണറ്റില്‍ മാലിന്യംകലര്‍ന്ന് കുടിവെള്ളം മുട്ടിയ നാട്ടുകാരുടെ ദുരിതം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. 

അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ താമസിക്കുന്ന മെഗാ ഹോസ്റ്റലിലെ ശുചിമുറി മാലിന്യം ഹോസ്റ്റല്‍ പരിസരത്തെ കുളത്തിലേക്കാണ് ഒഴുക്കിയിരുന്നത്.  കുളത്തില്‍നിന്ന് നീര്‍ച്ചാലുകള്‍ വഴി സമീപത്തെ കിണറുകളിലേയ്ക്ക് മലിനജലം അരിച്ചിറങ്ങി.  വെള്ളം ഉപയോഗിക്കാനാവാതെ ദുരിതത്തിലായ നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.  മനോരമ ന്യൂസ് വാര്‍ത്തയെത്തുര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി.  

ഏഴു ദിവസത്തിനകം മലിനീകരണ നിയന്ത്രണ സംവിധാനമൊരുക്കി പഞ്ചായത്തില്‍ അറിയിക്കണമെന്നും നോട്ടിസില്‍ നിര്‍ദേശിക്കുന്നു.  പഞ്ചായത്തിന്‍റെ പരിശോധനയില്‍ സമീപത്തെ കിണറുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.  ഹോസ്റ്റലിലെ ദ്രവമാലിന്യം കൃത്യമായി സംസ്കരിക്കാതത്താണ് പ്രശ്നത്തിന് കാരണമെന്നും  കണ്ടെത്തി.  മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും, ഹോസ്റ്റലിനു സമീപപ്രദേശത്തെ വീടുകളും പരിസരവും സന്ദര്‍ശിച്ച് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

Kozhikode NIT hostel

MORE IN NORTH
SHOW MORE