ദേശീയ പാതയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള തകർന്ന റോഡ് രോഗികൾക്കും ആശുപത്രിയിലെത്തുന്നവർക്കും ഒരുപോലെ ദുരിതമാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക റോഡാണ് തകർന്നു ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്.
ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ പരിയാരം മെഡിക്കൽ കോളജ് പ്രധാന കവാടത്തിന്റെ മുന്നിലൂടെ താൽക്കാലികമായി ഒരുക്കിയ റോഡിലൂടെയാണ് വാഹനങ്ങൾ പ്രവേശിക്കുന്നത്.എന്നാൽ ഈ റോഡിലെ മുഴുവൻ ടാറിങ്ങും ഇളകിയതിനാൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അപകടങ്ങൾ പറ്റി സൂഷ്മതയോടെ രോഗികളുമായി എത്തുന്ന ആംബുലൻസുകൾ പോലും മെഡിക്കൽ കോളജിന് മുന്നിലെ കുഴികളിൽ വീഴുന്നത് പതിവാണ്. ദേശീയപാതയുടെ നിർമാണം പൂർത്തിയാകാൻ ഇനിയും താമസമുണ്ടാകുമെന്നിരിക്കെ അടിയന്തിരമായി റോഡ് ടാർ ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.
Pariyaram Medical College road issue.