palakkad

TAGS

അഴിമതി ആരോപണങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ രാജിവച്ചതെന്ന് പ്രതിപക്ഷം. ബിജെപി നേതൃത്വത്തിന്റെ അറിവോടുകൂടി നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഓരോന്നായി പുറത്തേക്ക് വരുന്നതെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. വിവാദങ്ങൾക്കിടെ പുതിയ നഗരസഭ ചെയർപഴ്സനെ കണ്ടെത്താൻ ബിജെപി ചർച്ച തുടങ്ങി.

ജനങ്ങളുടെ ക്ഷേമം നടപ്പാക്കുന്നതിലല്ല കൈമടക്ക് വാങ്ങുന്നതിലായിരുന്നു ബിജെപി ഭരണസമിതിയുടെ ശ്രദ്ധയെന്ന് പ്രതിപക്ഷം. പാർട്ടി നേതൃത്വത്തിന്റെ അറിവോടെ കോടികളുടെ അവിശുദ്ധ ഇടപാട് നടന്നു. സമ്മർദത്തിനൊടുവിൽ ചെയർപേഴ്സണെ നേതൃത്വം കൈയ്യൊഴിഞ്ഞു. പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രിയ അജയൻ പുറത്ത് പോവാൻ നിർബന്ധിതയായെന്ന് യു.ഡി.എഫ്.

യുഡിഎഫിൽ ഭിന്നതയില്ലെന്നും ഒറ്റക്കെട്ടായാണ് നഗരസഭയിലെ അഴിമതി ഭരണത്തിനെതിരെ പോരാടിയതെന്നും മുസ്‌ലിം ലീഗ് പ്രതിനിധി. തർക്കങ്ങൾക്കിടെ പുതിയ നഗരസഭ അധ്യക്ഷയ്ക്കായുള്ള ചർച്ചകൾ ബിജെപി ജില്ലാ നേതൃത്വം തുടങ്ങിയിട്ടുണ്ട്. മുൻ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണ കുമാർ, ദീപ മണികണ്ഠൻ എന്നീ പേരുകളാണ് സജീവ ചർച്ചയിലുള്ളത്.

Palakkad municipal corporation chairperson has resigned