navakerala-bus

 നവകേരള സദസിന്റെ ഭാഗമായി കണ്ണൂരിൽ ലഭിച്ച പരാതികൾ  കൈകാര്യം ചെയ്തത് നിരുത്തരവാദപരമായെന്ന് ആക്ഷേപം.ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള  ശ്രുതി തരംഗം പദ്ധതി സംബന്ധിച്ച പരാതികൾ  കൈമാറിയത് സാമൂഹിക നീതി വകുപ്പിന്.സർക്കാർ ഉത്തരവിലെ പിഴവ് തിരുത്തണമെന്ന്  ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച പരാതി ജില്ല മെഡിക്കൽ ഓഫീസർക്കും കൈമാറി.

വൃക്കരോഗം ഉൾപടെയുള്ള മാരക രോഗങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി മരുന്ന് ലഭ്യമാക്കുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവിലെ പിഴവ് തിരുത്തണമെന്ന്  ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കിഡ്നി കെയർ കേരള ചെയർമാൻ പി പി കൃഷ്ണൻ നവകേരള സദസിൽ പരാതി നൽകിയത്. സർക്കാർ ഉത്തരവ് ഭേദഗതി ആവശ്യപ്പെട്ട് നൽകിയ പരാതി പക്ഷേ പ്രശ്ന പരിഹാരത്തിനായി  നൽകിയത് ജില്ല മെഡിക്കൽ ഓഫീസർക്കാണ്. 2022 മേയ് 28 നു പുറപ്പെടുവിപ്പിച്ച ഉത്തരവിൽ സർക്കാർ തലത്തിൽ മാത്രം ദേദഗതി ഉണ്ടാക്കാൻ  കഴിയുവെന്ന് ഇരിക്കെയാണ്  ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത ജില്ല മെഡിക്കൽ ഓഫീസർക്ക് പരാതി കൈമാറിയെന്നതാണ് വിചിത്ര നടപടി 

ശ്രുതി തരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് നവകേരള സദസിൽ നൽകിയ പരാതികൾ പരിഹാരിക്കാനായി കൈമാറിയത് നിലവിൽ പദ്ധതിയുമായി ബന്ധമില്ലാത്ത ജില്ല സാമൂഹിക നീതി ഓഫീസർക്കാണ്. കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇങ്ങനെ കൈമാറിയതായി അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തെ തുടർന്നാണ് സാമൂഹിക നീതി വകുപ്പിൽ നിന്ന് ശ്രുതി തരംഗം പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്. നവകേരള സദസിൽ ലഭിച്ച 576 പരാതികൾ കണ്ണൂർ കോർപറേഷനിലക്കും പ്രശ്നപരിഹാരത്തിനായി കൈമാറി. പലതും കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത പരാതികൾ 

നവകേരള സദസിൽ ജില്ലയിൽ ലഭിച്ച 28, 801രണ്ടു ആഴ്ച്ച പിന്നിട്ടപ്പോൾ തീർപ്പുകൽപ്പിച്ചത് 256 പരാതികൾ മാത്രമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും  നേരിട്ട് പരാതി വാങ്ങാതെ  ഉദ്യാഗസ്ഥ തലത്തിൽ പരാതികൾ സ്വീകരിച്ചത് പ്രശ്ന പരിഹാരത്തിനു വേഗം കൂട്ടാനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

നവകേരള സദസിന്റെ ഭാഗമായി കണ്ണൂരിൽ ലഭിച്ച പരാതികൾ  കൈകാര്യം ചെയ്തത് നിരുത്തരവാദപരമായെന്ന് ആക്ഷേപം.അരോഗ്യ വകുപ്പിന്റെ കീഴിലുള്ള  ശ്രുതി തരംഗം പദ്ധതി സംബന്ധിച്ച പരാതികൾ  കൈമാറിയത് സാമൂഹിക നീതി വകുപ്പിന്.സർക്കാർ ഉത്തരവിലെ  പിഴവ് തിരുത്തണമെന്ന പരാതി കൈമാറിയത് ജില്ല മെഡിക്കൽ ഓഫീസർക്ക് .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കണ്ണൂർ കോർപറേഷന് കൈമാറി.റേഷൻ വിഹിതം വർധിപിച്ചു നൽകണ പരാതിയും കണ്ണൂർ കോർപറേഷന് .നവകേരള സദസ് പ്രഹസനമാണെന്ന് തെളിഞ്ഞതായി കണ്ണൂർ മേയർ ടി ഒ മോഹനൻ പരിഹസിച്ചു.