bihar-girl

തൃശൂർ അത്താണിയിൽ നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കയടി നേടിയത് ബിഹാർ സ്വദേശിനിയായ മിടുക്കിയാണ്. ബിഹാർ ഭോജ്പൂർ സ്വദേശിനി അർച്ചന കുമാരി. അത്താണി ദേശവിദ്യാലയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അർച്ചന.

കേരള ചരിത്രം വിഷയമാക്കി നടത്തിയ ക്വിസ് മൽസരത്തിലാണ് ബിഹാർ സ്വദേശിനി അർച്ചനകുമാരി ഒന്നാമതെത്തിയത്. അത്താണി അമ്പലപുരം ദേശവിദ്യാലയം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വടക്കാഞ്ചേരി നിയോജക മണ്ഡലംതല ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിലാണ് നേട്ടം. ഭോജ്പൂരി ഭാഷയിലാണ് അർച്ചനയുടെ

മാതാപിതാക്കൾ സംസാരിക്കാർ. സ്കൂളിലെത്തി സുഹൃത്തുക്കൾക്കൊപ്പം കൂടിയതോടെ മലയാളത്തിൽ മിടുക്കിയായി. 

ബിഹാർ ഭോജ്പൂർ ചാർപ്പോഗാരി സ്വദേശികളായ മാണ്ഡൂസാഹ് - ജ്യോതിദേവി ദമ്പതികളുടെ മകളാണ് അർച്ചന. എല്ലാ വിഷയങ്ങളിലും മിടുക്കി. അത്താണി വ്യവസായ പാർക്കിലെ ജീവനക്കാരനാണ് പിതാവ്. സഹോദരൻ ആശിഷ് കുമാർ പഠിക്കുന്നതും അതേ സ്കൂളിലാണ്.  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അർച്ചനക്ക് സർട്ടിഫിക്കറ്റ് കൈമാറി.