രാജ്യത്താദ്യമായി ഒരു സ്ത്രീ കൂട്ടായ്മ തുടക്കമിട്ട കല്ല്യാണ മണ്ഡപം അന്‍പതാണ്ടിന്‍റെ നിറവില്‍. സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ കോഴിക്കോട് തളിയിലെ പത്മശ്രീ മണ്ഡപമാണ് സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്..
വനിതകളുടെ വിനോദത്തിനും സാമൂഹികപ്രവര്‍ത്തനത്തിനും വേദിയാകാണ് നഗരത്തില്‍ 1914 ല്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചത്. 1973 ല്‍ ഈ കൂട്ടായ്മ മഹിളാ ഭാരത സംഘം എന്നപേരില്‍ രജിസ്റ്റര്‍ ചെയ്തു. സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് ആശയത്തില്‍ നിന്നാണ് ഇന്ന് കാണുന്ന പത്മശ്രീ പിറവിയെടുത്തത്. ശേഷം ഒത്തു ചേരലുകളുടെ സ്ഥിരം വേദിയായിമാറി പത്മശ്രീ. പിന്നെ കല്യാണ മണ്ഡപമായും നല്‍കിത്തുടങ്ങി.
വരുമാനം ഉയര്‍ന്നതോടെ ലാഭത്തിന്‍റെ ഒരു വിഹിതം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അംഗങ്ങള്‍ തീരുമാനിച്ചു. വരുമാനത്തിന്‍റെ 33 ശതമാനമാണ് ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി മാറ്റിവെയ്ക്കുന്നത്.. ഇന്നുവരെ അത് മുടങ്ങിയിട്ടില്ല. മുപ്പതുപേരെ വെച്ച് തുടങ്ങിയ സംഘത്തിന് ഇന്ന് 250 പേരുടെ ബലമുണ്ട്. അന്‍പതാം വാര്‍ഷിക നിറവില്‍ കംപാഷന്‍ 50 എന്ന പേരില്‍ അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറെടുക്കുകയാണ് കൂട്ടായ്മ. രണ്ടു വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്ന 13 അംഗ പ്രവര്‍ത്തക സമിതിക്കാണ് പത്മശ്രീയുടെ നടത്തിപ്പ് ചുമതല.