endosulfan

TAGS

‌എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവിനെതിരെ ദുരിതബാധിതർ. സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് എൻഡോസൾഫാൻ ഇരകളുടെ തീരുമാനം.

2011 ഒക്ടോബറിന് ശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 2005 ഒക്ടോബർ 25നാണ് സംസ്ഥാനത്ത് എൻഡോസൾഫാൻ നിരോധിച്ചത്. എൻഡോസൾഫാൻ സാന്നിധ്യം പരമാവധി 6 വർഷം മാത്രമേ നിലനിൽക്കൂവെന്ന വിദഗ്ദ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഇതോടെ 6728 പേരുടെ പട്ടികയിൽ നിന്ന് ആയിരത്തിലേറെ കുട്ടികൾ പുറത്താകും.

സുപ്രീംകോടതി ഉത്തരവ് പ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചവരാണ് ഇവരെല്ലാം. ദുരിതബാധിതർക്കുള്ള സർക്കാരിന്റെ പെൻഷനടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ഇവരിൽ നിന്നു നഷ്ടപരിഹാര തുക തിരിച്ചു പിടിക്കേണ്ട സ്ഥിതിയും വന്നേക്കാം. പുതിയ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ദുരിതബാധിതരുടെ തീരുമാനം.