floating-bridge

TAGS

‌തൃശൂർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ രണ്ടു മാസം മുന്‍പ് ആരംഭിച്ച ഫ്ലോട്ടിങ് ബ്രിജ് തകർന്നെന്ന് പരാതി. 80 ലക്ഷം രൂപ ചെലവിൽ നിര്‍മിച്ച് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ബ്രിജാണ് തകർന്നത്...

 കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ്  ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജ് ആസ്വദിക്കാൻ ദിവസവും നൂറുകണക്കിനു സഞ്ചാരികളാണ് എത്തിയിരുന്നത്.  എന്നാൽ രണ്ട് മാസം തികയും മുന്നേ ബ്രിജിന്റെ ഒരു ഭാഗം വേർപ്പെട്ടുവെന്നാണ് പരാതി. ശക്തമായ തിരയിൽ ബ്രിജിന്റെ ഭാഗം വേർപ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റി വെച്ചു. പ്രവർത്തനം അവസാനിപ്പിച്ചു. അപാകതയെന്ന് ആരോപിച്ച് നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി

80 ലക്ഷം രൂപ ചിലവിലാണ് സ്വകാര്യ കമ്പനി ബ്രിജ് നിർമിച്ചത്. 

ബ്രിജിന് കേടുപാടുകളില്ലെന്നാണ് നടത്തിപ്പുക്കാരുടെ വിശദീകരണം. തീരദേശ ടൂറിസത്തെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഒരുക്കിയ ബ്രിജ് അവസാനിപ്പിച്ചതോടെ നിരാശരാണ് സഞ്ചാരികൾ...