sacm

തൃശൂർ ചേപ്പാറയിൽ ടൂറിസം വികസനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് ആരോപണം. 8 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിനെതിരെയാണ് ആരോപണമായി കോൺഗ്രസ് രംഗത്തെത്തിയത്.

വടക്കാഞ്ചേരി ചെപ്പാറയിൽ നഗരസഞ്ചയ പദ്ധതിയിൽപ്പെടുത്തി നിർമിച്ച വഴിയോര വിശ്രമ കേന്ദ്രത്തിനെതിരേയാണ് പരാതി ഉയർന്നത്. 8 കോടി രൂപ ചിലവിൽ നിർമിക്കുന്ന കെട്ടിടം അഴിമതിയാണെന്ന് കോൺഗ്രസ് ആരോപണം. കെട്ടിടനിർമ്മാണ ചട്ടങ്ങൾ പാലിച്ചല്ലെന്നും നിർമിക്കുന്നത് വനഭൂമിയിലാണെന്നും ആരോപണമുണ്ട്.

കെട്ടിടം നിർമ്മിച്ചതിന് ശേഷം സിപിഎം നിയന്ത്രണത്തിലുള്ള എക്കോ ടൂറിസം സൊസൈറ്റി ക്ക് കൈമാറുകയാണ് ലക്ഷ്യമെന്നും ഇതു വഴി സർക്കാർ പണം മുടക്കി നിർമ്മിച്ച കെട്ടിടം സ്വന്തമാക്കുകയാണ് സിപിഎം ലക്ഷ്യമെന്നും കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ്.