ഉപജീവനമാര്‍ഗമായ കൃഷിയാകെ അഞ്ജാതര്‍ നശിപ്പിച്ച നിരാശയിലാണ് കോഴിക്കോട് പെരുവയല്‍ സ്വദേശി കളത്തിങ്ങല്‍ വിനോദ്. മൂന്നുമാസം മുന്‍പ് നട്ടുപിടുപ്പിച്ച നേന്ത്രവാഴകളും, നെല്‍കൃഷിയുമാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.
ആകെയുള്ള വരുമാനമാര്‍ഗമാണ് ഈ കിടക്കുന്നത്. പെരുവയല്‍ ചെറുകുളത്തൂര്‍ എസ് വളവിലെ ഉണ്ടോട്ടി പാടത്തെ 380തോളം നേന്ത്രവാഴ തൈകളാണ് അഞ്ജാതര്‍ വെട്ടി നശിപ്പിച്ചത്. തൊട്ടടുത്ത വയലിലെ നെല്‍കൃഷിയും നശിപ്പിച്ചു. ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് വാഴകൃഷി വെട്ടി നശിപ്പിച്ചത് ശ്രദ്ധയില്‍പെട്ടത്. കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് കുന്നമംഗലം പൊലീസില്‍ പരാതി നലകി. ഏറെകാലമായി സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകനാണ് വിനോദ്. ഇങ്ങനെ ഒരു അനുഭവം ഇതാദ്യം. വാഴകൃഷി നശിച്ചതോടെ അന്‍പതിനായിരം രൂപയിലേറെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ പത്തു സെന്‍റിലെ കതിരുവന്ന നെല്‍കൃഷി പിഴുതെറിഞ്ഞ നഷ്ട്ടം വേറെയുമുണ്ട്. വിനോദിന്‍റെ പരാതിയില്‍ കുന്നമംഗലം പൊലീസ് അന്വഷണം തുടങ്ങി.