kppl

TAGS

തീപ്പിടിത്തത്തിൽ കത്തിനശിച്ച വെള്ളൂർ കെ.പി.പി.എല്ലിലെ പേപ്പർ പ്ലാന്റ് അറ്റകുറ്റപണിക്ക്‌ ശേഷം  പ്രവർത്തിപ്പിച്ചു തുടങ്ങി. തൊഴിലാളികളോട് ജോലിക്കെത്താൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യന്ത്രം പ്രവർത്തിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കൂടി പരിഹരിച്ചശേഷമെ ഉത്പാദനം തുടങ്ങാനാവൂ. 

ഒക്ടോബർ അഞ്ചിന് ഉണ്ടായ തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായിരിക്കുമ്പോഴാണ് അറ്റകുറ്റപണി നടത്തിയ വൈക്കംവെള്ളൂരിലെ സർക്കാർ പേപ്പർ പ്ലാന്റ് വീണ്ടും പ്രവർത്തന സജ്ജമാവുന്നത്. ട്രയല്‍റണ്‍ നടത്തിയ ശേഷം പേപ്പർ ഉത്പാദനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച യന്ത്രങ്ങൾ കത്തി നശിച്ചതോടെ കോടികളുടെ നാശനഷ്ടമായിരുന്നു ഉണ്ടായത്.തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ യന്ത്ര ഭാഗങ്ങൾ എത്തിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു.. യന്ത്രഭാഗങ്ങൾ ഓരോന്നും പ്രത്യേകം പ്രവർത്തിപ്പിച്ച് നോക്കിയാണ്  ട്രയൽ റൺ നടത്തുന്നത്.ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് പ്ലാന്റിലെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തിരിരുന്നു. കമ്പനി സർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടായ വീഴ്ചകളും ഏർപ്പെടുത്താതെ പോയ സുരക്ഷ മാനദണ്ഡങ്ങളും റിപ്പോർട്ടിൽ വിവിധവകുപ്പുകൾ ചൂണ്ടികാട്ടിയിട്ടുണ്ട്.

Paper plant at kppl which was burnt down has started operations