karipur

കരിപ്പൂർ വിമാനത്താളത്തിന്റെ റൺവേ നവികരണത്തിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണന്ന എയർപോർട്ട് അതോറിറ്റി. വലിയ വിമാനങ്ങൾ ഇറക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വിമാനതാവള ഉപദേശക സമിതി യോഗം എയർപോർട്ട് അതോറിറ്റിയോട് ആവശ്യപെട്ടു. 

ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച്  റൺവേ നവീകരണത്തിനുളള ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി കൈമാറിയെങ്കിലും ടെണ്ടർ നടപടികൾ വൈകുകയാണ്. ആദ്യ ടെണ്ടറിൽ അനുയോജ്യമായ അപേഷകരെ ലഭിച്ചില്ലെന്ന് എയർപോർട്ട് അതോറിറ്റി പറഞ്ഞു. പുതിയ ടെണ്ടർ ക്ഷണിച്ചിട്ടുണ്ടെന്നും എയർപോർട്ട് ഡയറക്ടർ അറിയിച്ചു. 

റിസയുടെയും  റൺവേയുടേയും നവീകരണത്തിനായി 480 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിന് മറ്റ് തടങ്ങളില്ലെന്നും വേഗത്തിൽ തീരുമാനം എടുക്കുണമെന്നുo കരിപ്പൂർ  വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി അബ്ദുസമദ് സമദാനി എം.പി ആവശ്യപെട്ടു. 

Runway upgradation At Karipur International Airport