navkerala

നവകേരള സദസിലേക്ക് അച്ചടക്കമുളള വിദ്യാര്‍ഥികളെ എത്തിക്കാന്‍ മലപ്പുറം തിരൂരങ്ങാടി ഡിഇഒ പ്രധാനാധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം വിവാദമായതോടെ പിന്‍വലിച്ചു. വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കാനുളള നീക്കം ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി ഡിഇ ഓഫീസിനുളളില്‍ എംഎസ്എഫ് നടത്തിയ ഉപരോധത്തിനിടെ നേരിയ സംഘര്‍ഷമുണ്ടായി. 

ഡിഇ ഓഫീസില്‍ ചേര്‍ന്ന പ്രധാനാധ്യാപകരുടെ യോഗത്തിലാണ് താനൂര്‍ മണ്ഡലത്തിലെ ഒാരോ സ്കൂളില്‍ നിന്നും കുറഞ്ഞത് 200 വിദ്യാര്‍ഥികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരൂരങ്ങാടി, വേങ്ങര നിയമസഭ മണ്ഡലങ്ങളിലെ ഓരോ സ്കൂളുകളും 100 വിദ്യാര്‍ഥികളെ വീതവും നവകേരള സദസിലേക്ക് എത്തിക്കണം. അലമ്പുണ്ടാക്കാത്ത മരാദ്യക്കാരായ കുട്ടികളെ മാത്രംകൊണ്ടു വന്നാല്‍ മതി. പരിപാടിയിലേക്ക് ജനങ്ങള്‍ സ്വയം എത്തേണ്ടതാണന്നും നിര്‍ബന്ധപൂര്‍വം കുട്ടികളെ എത്തിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പികെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കുട്ടികളെ പുറത്തുകൊണ്ടുപോകുന്നതിനെ ചില പ്രധാനാധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ മുകളില്‍ നിന്നുളള നിര്‍ദേശമാണന്നാണ് മറുപടി. പ്രതിഷേധവുമായി ഡിഇ ഓഫീസിനുളളില്‍ കടന്ന എംഎസ്എഫ് പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പുറത്താക്കിയത്.

വവാദത്തിന് പിന്നാലെ ഡിഇഒ തന്നെ ആദ്യനിലപാട് തിരുത്തി. നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വേണമെന്നും ക്ലാസുകള്‍ ഒഴിവാക്കി സദസിന് വിദ്യാര്‍ഥികളെ കൊണ്ടുപോകരുതെന്നുമാണ് നിര്‍ദേശം നല്‍കിയതെന്നാണ് ഡിഇ ഒാഫീസ് പ്രതിഷേധത്തിന് പിന്നാലെ എംഎസ്എഫിന് നല്‍കിയ