home-destroyed

TAGS

ചാലക്കുടി പോട്ടയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബത്തിന്‍റെ കുടിലിനു മീതേയ്ക്കു കൂറ്റന്‍ മരം കടംപുഴകി വീണു. കുടുംബാംഗങ്ങള്‍ ഓടി മാറിയതിനാല്‍ ആളപായം സംഭവിച്ചില്ല. താമസിക്കാന്‍ വീടില്ലാതെ കുടുംബം പെരുവഴിയിലായി.  

ചാലക്കുടി പോട്ട കനാല്‍ ബണ്ട് റോഡിലെ പുറമ്പോക്ക് ഭൂമിയിലാണ് മരം വീണത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കായിരുന്നു സംഭവം.  പെയിന്‍റിങ്  തൊഴിലാളിയായ തട്ടില്‍ ബിജുവിന്‍റെ കുടിലാണ് തകര്‍ന്നത്. ഒന്നര വയസുള്ള കുഞ്ഞിനേയുമെടുത്ത് ബിജുവും ഭാര്യവും ഓടി മാറി. ഭാര്യ ശരണ്യ ആറു മാസം ഗര്‍ഭിണിയാണ്. കുടില്‍ തകര്‍ന്നതോടെ താമസം തല്‍ക്കാലത്തേയ്ക്കു ബന്ധുവിട്ടീലേക്ക് മാറി. ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ വീട് കിട്ടിയിട്ടില്ല. ചാലക്കുടി നഗരസഭയുടെ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള വീട്ദാനത്തിലാണ് ഇവരുടെ പ്രതീക്ഷ. മരം മുറിച്ചുമാറ്റിയാലും കുടില്‍ പഴയപോലെയാക്കാന്‍ പ്രയാസമാകും.

ഇറിഗേഷന്‍ വകുപ്പിന്റെ കനാല്‍ ബണ്ടിലുള്ള പുറമ്പോക്ക് ഭൂമിയിലാണ് കുടില്‍ കെട്ടിയിരുന്നത്. മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി .