beypore-port-workers-211123

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് വലിയ കപ്പലുകള്‍ അടുക്കാതായതോടെ പ്രതിസന്ധിയിലായി ഇരുനൂറോളം തൊഴിലാളികള്‍. കപ്പല്‍ച്ചാലിന്‍റെ ആഴം കൂട്ടാനുള്ള ജോലികള്‍  പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തതോടെ പ്രതീക്ഷ അസ്തമിച്ച അവസ്ഥയിലാണ് ഇവര്‍.

2000 ടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന കപ്പലുകളാണ് ബേപ്പൂര്‍ തുറമുഖത്തെത്തിയിരുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. പകരമുള്ളതാകട്ടെ 5000 ടണ്‍ വഹിക്കുന്ന കപ്പലുകളാണ്. ആഴം കുറവായതിനാല്‍ ഇത്തരം കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കാനാകുന്നില്ല. ഇതോടെയാണ്  200 റോളം വരുന്ന തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. തുറമുഖത്തിന്‍റെ ആഴം കൂട്ടാന്‍ നടപടി തുടങ്ങിയെങ്കിലും അതും നിലച്ചു. കപ്പല്‍ച്ചാലിന്‍റെ  ആഴം 3.5 മീറ്ററില്‍ നിന്ന്  5.5 മീറ്ററാക്കി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. 12 കോടി രൂപ നീക്കിവച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 

166 ചുമട്ടുതൊഴിലാളികളും കപ്പല്‍ജോലിക്കാരായ 22 തൊഴിലാളികളുമാണ് ബേപ്പൂര്‍ തുറമുഖത്തുള്ളത്. ഇവരെകൂടാതെ മറ്റ് അനുബന്ധ തൊഴിലാളികളുമുണ്ട്. ആഴം കൂട്ടുന്ന ജോലികള്‍ പുനരാരംഭിച്ചില്ലെങ്കില്‍ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

About 200 workers are in crisis after big ships do not approach at Beypore port in Kozhikode.