grasim-protest

TAGS

കോഴിക്കോട് മാവൂരില്‍ ഗ്രാസിം കമ്പനിയുടെ കൈവശമുള്ള സ്ഥലം സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം.. കമ്പനി അടച്ചുപൂട്ടിയ ശേഷം ക്ഷുദ്രജീവികളുടെ താവളമായി മാറിയ സ്ഥലം ഏറ്റെടുത്ത് പുനരുപയോഗിക്കണമെന്നാണാണ് ആവശ്യം. പ്രതിഷേധത്തില്‍ കെ.കെ രമ എംഎല്‍എ, എം.കെ രാഘവന്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

നൂറുകണക്കിന് ആളുകളുടെ പ്രതിഷേധമാണ് മാവൂരില്‍ ഇരമ്പിയത്. 2001ല്‍ പൂട്ടിയ കമ്പനിക്ക് ലീസിന് െകാടുത്ത 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.. പല തവണയായി ഉയര്‍ത്തിയ ആവശ്യത്തിന് നേരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നുവെന്നാണ് ആരോപണം. മുതലാളിമാര്‍ക്കായി സര്‍ക്കാര്‍ കുഴലൂതുന്നുവെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കെ.കെ രമ എംഎല്‍എ ആഞ്ഞടിച്ചു.

1958 ലെ ഇഎംഎസ് സര്‍ക്കാരിന്‍റെ കാലത്താണ് ബിര്‍ള മാനേജ്മെന്‍റിന് സര്‍ക്കാര്‍ ഭൂമി നല്‍കിയിരുന്നത്. പിന്നീട് വിവിധ കാരണങ്ങളാല്‍ അടച്ചുപൂട്ടി. പ്രവര്‍ത്തനം നിര്‍ത്തിയാല്‍ സര്‍ക്കാരിന് തിരികെ നല്‍കണമെന്ന കരാറിന്‍റെ ലംഘനമാണുണ്ടായിരിക്കുന്നതെന്നാണ് പ്രധാന വാദം.. ഭൂമി തിരിച്ചുപിടിച്ച് തൊഴില്‍ അവസരം സൃഷ്ടിക്കണമെന്നാണ് ജനകീയ ആവശ്യം.

Public agitation demanding that the government take back the land held by the Grasim company