തൃശൂർ കോലഴിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. കൊട്ടാരം മൂകാംബിക ക്ഷേത്രത്തിലെ ഭണ്ടാരങ്ങളാണ് കുത്തിപ്പൊളിച്ച് പണം കവർന്നത്. ഓട് പൊളിച്ചു അകത്ത് കയറിയായിരുന്നു മോഷണം...
കലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്താണ് പണം കവർന്നത്.
ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരവും നടപ്പുരയിലെ ഭണ്ഡാരവും തകർക്കപ്പെട്ടു. രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.
വലിയ തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തിൽ രണ്ടുമാസത്തിലൊരിക്കലാണ് ഭണ്ഡാരം തുറന്ന് പണം എണ്ണുന്നത്
എന്നതുകൊണ്ട് തന്നെ വലിയൊരു തുക നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിനു പുറകുവശത്തെ കോണിയിലൂടെ ക്ഷേത്രത്തിനു മുകളിൽ കയറിയ മോഷ്ടാക്കൾ ഓട് പൊളിച്ചാണ് അകത്തു കയറിയത്.
മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണം.പൊലീസും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.