കോഴിക്കോട് വേങ്ങേരി ബൈപ്പാസ് ജംഗ്ഷനിലെ അണ്ടര്‍പാസിന് മുകളിലൂടെയുള്ള പാലം പണി അനന്തമായി നീട്ടി ദേശീയപാതാ അതോറിറ്റി. തൊണ്ണൂറ് ദിവസങ്ങള്‍ക്കുള്ളില്‍ പാലം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട്, മുപ്പത് ശതമാനം പണി പോലും പൂര്‍ത്തിയായില്ല. സഹികെട്ട നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.ജനുവരിയില്‍ തുടങ്ങിയ പണി നിലച്ചമട്ടാണിപ്പോള്‍. ഒന്നര മാസമായി ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ട്.. പിന്നെ അനങ്ങിയിട്ടില്ല. ഒരു നാടിനെ രണ്ടായി മുറിച്ച പോലെയായെന്ന് നാട്ടുകാര്‍.വേങ്ങേരിയിലും കടമ്പാട്ടുതാഴത്തുമുള്ള കച്ചവടക്കാരും വിദ്യാര്‍ഥികളും ഓട്ടോറിക്ഷാ തൊഴിലാളികളുമടക്കം വലിയ പ്രതിസന്ധിയിലാണിപ്പോള്‍..ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തവും കരാറുകാരുടെ അനാസ്ഥയുമാണീ ഗതിക്ക് കാരണമെന്നാണ് പരാതി.
കരാറുകാര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാതാ അതോറിറ്റി സമ്മതിക്കുന്നുണ്ട്. അതേസമയം, മണ്ണ് ലഭ്യതയും പണി വൈകുന്നതിന് കാരണമായെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.