perumanna-road

പാടെ തകര്‍ന്ന് ഇരുചക്രവാഹനത്തിന് പോലും സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്ന് കോഴിക്കോട് പെരുമണ്ണയില്‍ ഒരു റോഡ്.. നെച്ചിയില്‍താഴം മുതല്‍ ചെനപ്പാറക്കുന്ന് വരെയുള്ള റോഡാണ് തകര്‍ന്നടിഞ്ഞത്.. 

ഈ വഴിയിലിപ്പോള്‍ ഇരുചക്രവാഹനങ്ങളേ പോകുന്നൊള്ളൂ. അതും ഇപ്പൊ വീഴും എന്ന മട്ടില്‍. മറ്റു വാഹനങ്ങള്‍ക്ക് റോഡിന്‍റെ രൂപം കണ്ട് കടന്നുവരാന്‍ മടിയായി.. നാട്ടുകാരാണ് ചില കുഴികള്‍ പിരിവിട്ട് കോണ്‍ക്രീറ്റ് കൊണ്ട് അടച്ചത്.. മഴ വെള്ളം കുത്തിയൊലിച്ചെത്തി അതുംപോയി..  കുഴി കാരണം വണ്ടിയോടൊപ്പം വീണ് പരിക്കേറ്റവരുമുണ്ടീ നാട്ടില്‍. 600 മീറ്ററേയൊള്ളൂ ദൂരമെങ്കിലും അതൊന്ന് താണ്ടണമെങ്കില്‍ കുറച്ച് പാടാണ്.. സ്കൂള്‍ വിദ്യാര്‍ഥികളടക്കം പോകുന്ന വഴി പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്താലേ എന്തെങ്കിലും കാര്യമൊള്ളൂ.. റോഡ് പൊളിയുന്നതിന് മുമ്പ് ചെറിയ അറ്റകുറ്റപ്പണിയ്ക്കായി ലഭ്യമായ നാല് ലക്ഷം രൂപമാത്രമേ കൈവശമൊള്ളൂ എന്നും അതുവെച്ച് തല്‍ക്കാലം കോണ്‍ക്രീറ്റ് ചെയ്യുമെന്നുമാണ് പഞ്ചായത്ത് വിശദീകരണം.

Kozhikode perumanna road issue