kozhikode

TAGS

കോഴിക്കോട് കോതോട് നിർധന കുടുംബത്തിന് വേണ്ടി സ്നേഹവീടൊരുക്കാൻ നിർമ്മാണ തൊഴിലാളികളായി രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാർ. മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളുടെ പ്രസിഡന്റുമാരാണ് ഡിവൈഎഫ്ഐയുടെ സ്നേഹവീട് ഉദ്യമത്തിലൂടെ മാതൃകയാകുന്നത്. 

ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചത് എല്ലാ കാര്യത്തിലും അവർക്ക് ഒപ്പം നിൽക്കാനാണ്. ആ ബോധ്യമുള്ളതുകൊണ്ട് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് സജിത്തും കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഷിജിലും ഒന്നിച്ചിറങ്ങി. മരുതോങ്കര കോതോട് സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന ഹരിത സേനാംഗത്തിനും കുടുംബത്തിനും സ്നേഹ വീട് ഒരുക്കാൻ നിർമ്മാണ തൊഴിലാളികളായി ഈ ജനപ്രതിനിധികളും ഉണ്ട്. 2016 ൽ കടന്തറപുഴയിൽ ജീവൻ പൊലിഞ്ഞ 6 പേരുടെ സ്മരണക്കായാണ് ഡിവൈഎഫ്ഐ കോതോട് യൂണിറ്റ് കമ്മിറ്റി വീട് നിർമ്മിച്ചു നൽകുന്നത്.

സുമനസുകളുടെ സഹായത്തിൽ തുക കണ്ടെത്തിയാണ് സ്നേഹ വീടിന്റെ നിർമ്മാണം. തിരക്കുകൾ മാറ്റിവെച്ച് പ്രസിസന്റുമാരും തൊഴിലാളികളായതോടെ വിടുപണി ആവേശത്തിലാണ്. 2024 സെപ്റ്റംബറിൽ താക്കോൽ കൈമാറുകയാണ് ലക്ഷ്യം. 

Panchayat presidents as construction workers to prepare house for poor family