കണ്ണൂർ തലവിൽ - പെരുമ്പടവ് റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥ . റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
കുത്തനെയുള്ള ഇറക്കവും വളവുകളുമാണ് തലവിൽ - പെരുമ്പടവ് റോഡിൽ അപകടങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.റോഡിൻ്റെ ഒരു ഭാഗം ടാറിങ്ങ് തകർന്ന് താഴ്ന്ന നിലയിലാണ്.നിയന്ത്രണം നഷ്ടമാകുന്ന വാഹനങ്ങൾ നേരെ പതിക്കുന്നത് വലിയ താഴ്ച്ചയിലക്കും. രണ്ടു മാസങ്ങൾക്കിടെ നിരവധി അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടായത്.
അപകടങ്ങൾ തുടരുന്നതോടെ നാട്ടുകാർ ചേർന്ന് ജാഗ്രത ബോർഡുകൾ സ്ഥാപിച്ചു.റോഡിൻ്റെ താഴ്ന്നു പോയ ഭാഗം പൊളിച്ചു പണിയുകയും സുരക്ഷാ വേലി സ്ഥാപിക്കുകയും വേണമെന്നാണ് പ്രശ്നപരിഹാരമായുള്ള നാട്ടുകാരുടെ ആവശ്യം
Road accidents continue on Talavil-Perumbadav road