kozhikode

TAGS

കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി വ്യാപാരികളും തൊഴിലാളികളും. കല്ലുത്താന്‍കടവില്‍ കെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലേക്ക് എത്തുന്നതിനിടെയാണ് എതിര്‍പ്പ് ശക്തമാക്കി യൂണിയനുകളടക്കം രംഗത്തുവന്നത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് മാര്‍ക്കറ്റും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണമായും അടച്ചിട്ട് യൂണിയനുകള്‍ പ്രതിഷേധിക്കുകയാണ്. 

പാളയം പച്ചക്കറി മാര്‍ക്കറ്റും അവിടന്ന് വളര്‍ന്ന ജീവിതങ്ങളും ഇന്നും അതിലൂടെ ജീവിയ്ക്കുന്നവരും ഏറെയുണ്ട് കോഴിക്കോട്ട്.. നഗരത്തിന്‍റെ സംസ്കാരവും പൈതൃകവും അടയാളപ്പെടുത്തുന്ന മാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് ഒരേ സ്വരത്തില്‍ തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. ഇവിടെത്തന്നെ ആധുനിക സംവിധാനങ്ങളുപയോഗിച്ച് പുതുക്കിപ്പണിയണമെന്നാണ് പ്രധാന ആവശ്യം. മാറ്റിസ്ഥാപിച്ചാല്‍ കച്ചവടത്തെയും മാര്‍ക്കറ്റിനെ ആശ്രയിച്ച്് കഴിയുന്ന സമീപത്തെ നിരവധി സ്ഥാപനങ്ങളെയും ബാധിക്കുമെന്നാണ് ആശങ്ക. 

കല്ലുത്താന്‍കടവിലെ പഴയ കോളനി ഒഴിപ്പിച്ച സ്ഥലത്താണ് മാര്‍ക്കറ്റിനായി പണിതുവരുന്ന കോംപ്ലക്സ്.. എണ്‍പത് ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം അടുത്ത വര്‍ഷം തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കോര്‍പ്പറേഷന് വെല്ലുവിളിയായി തൊഴിലാളികളുടെ പ്രതിഷേധം മാറുന്നത്

Palayam market Moved to shift to Kalluthankadu