ആവേശം അലതല്ലി കാസർകോട് മയിച്ചയിലെ നാടൻ വള്ളംകളി മത്സരം. പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽ അഴീക്കോടൻ അച്ചാം തുരുത്തി ജേതാക്കളായി
തേജസ്വിനി പുഴയിൽ ആവേശം തിരയിളക്കിയാണ് നാടൻ വള്ളം കളി മത്സരത്തിന് തുടക്കം കുറിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഓരോ വള്ളത്തിലും തുഴച്ചിലിനെത്തിയത്. കയ്യും മെയ്യും മറന്ന് തുഴച്ചിലുകാർ തുഴയെറിഞ്ഞപ്പോൾ കാണികളും ആവേശക്കൊടുമുടിയേറി
ജില്ലാ ടൂറിസം വകുപ്പ് നടത്തിയിരുന്ന വള്ളം കളി മത്സരം നാല് വർഷമായി മുടങ്ങിയതോടെയാണ് നാട്ടുകാരോന്നിച്ച് മത്സരം സംഘടിപ്പിച്ചത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബ്രദേർസ് ചാത്തമത്തിനെ തോൽപ്പിച്ചു അഴിക്കോടാൻ അച്ചാംതുരുത്തി ജേതാക്കളായതോടെ ഒരു നാടിന്റെ ഒത്തൊരുമകൂടിയാണ് വിജയം കണ്ടത്