ഓണനാളിലും വയനാട്ടിലെ കര്‍ഷകരുടെ മനസില്‍ ആശങ്കയൊഴിഞ്ഞ് സമയമില്ല. കര്‍ക്കിടകം പിന്നിട്ട് ചിങ്ങമെത്തിയെങ്കിലും കൃഷിക്ക് ആവശ്യമായ മഴ കിട്ടാത്തതാണ് കര്‍ഷകരെ സങ്കടത്തിലാക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊയ്ത്തുല്‍സവം കൂടിയാണ് ഓണം. വയനാട്ടില്‍ ഓണക്കാലമെന്ന് പറഞ്ഞാല്‍ നെല്‍കര്‍ഷകര്‍ക്ക് കൃഷി തുടങ്ങുന്ന കാലമാണ്. കര്‍കിടകപ്പെയ്ത്തില്‍ നിലമൊരുക്കി ഞാറ് നട്ട് കൃഷിക്ക് തുടക്കം കുറിക്കും. ഓണനാളാകുമ്പോള്‍ പാടം നിറഞ്ഞ് നില്‍ക്കുന്ന വെള്ളത്തില്‍ വേരുറച്ച നെല്‍ചെടികള്‍ ഇളംകാറ്റേറ്റ് ആടുന്നുണ്ടാകും. എന്നാല്‍ മഴ കനിയാതിരുന്നതോടെ വയനാട്ടിലെ കൃഷിയാകെ താളം തെറ്റി. പ്രതീക്ഷ പൂര്‍ണമായും കൈവിടുന്നില്ല കര്‍ഷകര്‍. അടുത്തമാസമെങ്കിലും മഴ ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
Deficit rain fall, farmers in crisis