കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയെ വലച്ച് ജീവനക്കാരുടെ ക്ഷാമം. ആരോഗ്യമേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന 160 തസ്തികളിലേക്ക് ഇതുവരെ നിയമനമായില്ല. സർക്കാർ ആശുപത്രികളിൽ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്നവർക്ക് പകരക്കാർ എത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ മണിക്കൂറുകളാണ് പ്രായമായവര്‍ക്കടക്കം കാത്തിരിക്കേണ്ടി വരുന്നത്. ജനറല്‍ ആശുപത്രിക്ക് പുറമെ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലൊന്നും മതിയായ ജീവനക്കാരില്ല. 52 ഡോക്ടര്‍മാരും 40 അസിസ്റ്റന്‍റ് സര്‍ജന്‍മാരുമുള്‍പ്പടെ 160 ജീവനക്കാരുടെ ഒഴിവാണ് ജില്ലയിലെ ആരോഗ്യമേഖലയില്‍ മാത്രമുള്ളത്. വിഷയത്തിൽ എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ല വികസന സമിതി യോഗത്തിൽ എം എൽ എ മാർ സംയുക്ത പ്രമേയം അവതരിപ്പിച്ചു.
Shortage of employees in health sector, Kasargod