school

TAGS

164 വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂൾ കഴിഞ്ഞ 97 വര്‍ഷമായി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തില്‍. മലപ്പുറം കപ്രാട് ഗവണ്‍മെന്‍റ് എല്‍പി സ്കൂളിന് സ്വന്തം ഭൂമി കണ്ടെത്താൻ കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി പരിശ്രമങ്ങൾ തുടരുകയാണ്.

നാടെങ്ങും സ്കൂളുകള്‍ ഹൈടെക്കായി മാറിയെങ്കിലും വെന്നിയൂര്‍ കപ്രാട് സ്കൂളിലെ കുട്ടികളുടെ പഠനം ഇടുങ്ങിയ മുറികളില്‍ തന്നെ. മൂന്ന് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ ഏഴ് ഡിവിഷനുകളിലായി 164 കുട്ടികളാണ് പഠിക്കുന്നത്. ഓഫീസ് റൂമും സ്റ്റാഫ് റൂമും വരാന്തയില്‍ തന്നെ. സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും സഹായങ്ങൾ ലഭിക്കുന്നില്ല.

സ്കൂളിന് സ്ഥലം ലഭ്യമാക്കുന്നതിനായി പിടിഎയുടെ നേത‍ത്വത്തില്‍ നാട്ടുകാര്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. നിലവിലുള്ള ഉടമസ്ഥര്‍ മറ്റൊരു സ്ഥലം  വാഗ്ദനം ചെയ്തിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇപ്പോഴുള്ള സ്ഥലം വിലകൊടുത്ത് വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

The government school has been functioning in a rented building for the past 97 years