കുടിവെള്ളം കിട്ടാതെ വലഞ്ഞ് പീലിക്കോട് മട്ടനായി കോളനിയിലെ കുടുംബങ്ങൾ

water shortage
SHARE

കുടിവെള്ളം കിട്ടാതെ വലയുകയാണ് കാസർകോട്  പീലിക്കോട് മട്ടനായി കോളനിയിലെ കുടുംബങ്ങൾ. അഞ്ചുവർഷം മുൻപ് ആരംഭിച്ച ശുദ്ധജലവിതരണ പദ്ധതി പാളിയതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. കുഴൽക്കിണറിൽ നിന്നും ചെളിവെള്ളം ലഭിച്ചതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത്.

 കടുത്ത ജലക്ഷാമം അനുഭവിക്കുന്ന മട്ടലായി കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് വേണ്ടിയാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. അഞ്ചുവർഷം മുൻപ് കുടിവെള്ള പദ്ധതി പൂർത്തിയായെങ്കിലും ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. വീടുകളിൽ ടാപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ച ശേഷമാണ് പദ്ധതി ഉപേക്ഷിക്കുന്നത്. കുഴൽ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തൽ ചെളിവെള്ളമാണ് കിട്ടുന്നത്. 

പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച കുഴൽ കിണർ, പമ്പ് ഹൗസ് ജലസംഭരണി, ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്. കോളനിയിൽ ചില വീടുകളിൽ മാത്രമാണ് കിണർ ഉള്ളത്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഉണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനു പര്യാപ്തമല്ല. ഉപേക്ഷിക്കപ്പെട്ട പദ്ധതിയിൽ തുടർനടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Families in Kasaragod Pilikode Mattanai Colony are suffering from lack of drinking water

MORE IN NORTH
SHOW MORE