രണ്ടുമാസമായി ശമ്പളമില്ല; പ്രവർത്തനവും സ്തംഭിച്ച് തഹസിൽദാർ ഓഫിസ്

airport
SHARE

കണ്ണൂർ വിമാനത്താവളത്തിന്റെ  ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിലായതിനു പിന്നാലെ ഇതിനായി തുറന്ന മട്ടന്നൂരിലെ സ്പെഷ്യൽ തഹസിൽദാർ ഓഫിസിന്റെ പ്രവർത്തനവും സ്തംഭിച്ചു. പ്രവർത്തനാനുമതി നീട്ടി നൽകാത്ത സർക്കാർ  23 ഓളം ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളവും നൽകുന്നില്ല. ഇരുട്ടടി എന്ന പോലെ വൈദ്യുതി ബില്ല് അടക്കാത്തതിനാൽ കെഎസ്ഇബി കഴിഞ്ഞ ദിവസം ഓഫിസിലെ ഫ്യൂസും ഊരി.

കണ്ണൂർ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാനായി തുടങ്ങിയ 3 സ്പെഷ്യൽ ഓഫീസുകളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആ ഓഫിസിന്റെ പ്രവർത്തനം  ഇങ്ങനെയാണ് .23 ഓളം ജീവനക്കാർ മൊബൈൽ വെട്ടം ഉപയോഗിച്ച് ഫയലുകൾ നോക്കണം.വിമാന താവളത്തിന്റെ റൺവേ വികസനമൊന്നും കെ എസ് ഇ ബിക്ക് അറിയണ്ട , പണമാണ് മുഖ്യം. ഓഫീസ് മുറിയിലെ ഈ ഇരുട്ടു പോലെയായി ഇവിടെ ജോലി ചെയ്യുന്നവരുടെ ജീവിതവും. രണ്ടു മാസമായി ശമ്പളമില്ല. 

ജീവനക്കാർ എല്ലാം ചേർന്ന് പിരിവെടുത്തായിരുന്നു കഴിഞ്ഞ 6 മാസമായി വൈദ്യുതി ബിൽ അടച്ചു കൊണ്ടിരുന്നത്. ശമ്പളം നിലച്ചതോടെ  ഇരുട്ടത്തായി. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും മുടങ്ങിയിരിക്കുകയാണ്. കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിനും പണം നൽകുന്നില്ല. ഭൂമി ഏറ്റെടുക്കലിനായി തുടങ്ങിയ ഓഫീസിന് ഒരോ വർഷവുമാണ് സർക്കാർ പ്രവർത്തനാനുമതി നീട്ടി നൽകി കൊണ്ടിരുന്നത്. 6 മാസമായി അതുമില്ല.

റൺവേയുടെ നീളം 4000 മീറ്ററാക്കാനുള്ള സ്ഥലം ഏറ്റെടുക്കേണ്ട ചുമതലയും ഈ ഓഫീസിനാണ്. വിദേശ വിമാന കമ്പനികൾ അടക്കം സർവീസ് നടത്താത്തിനാൽ നഷ്ടം നേരിടുന്ന കണ്ണൂർ വിമാനതാവളത്തിന്റെ റൺവേ വികസനത്തിനോടുളള സംസ്ഥാന  സർക്കാരിന്റെ മെല്ലെ പോക്കും ഇതിലൂടെ വ്യക്തമാവുകയാണ്. സ്ഥലം നോട്ടിഫൈ ചെയ്തതതിനാൽ വിമാന താവള വികസനത്തിന് ഭൂമി വിട്ടു നൽകിയവർക്ക് ആ വസ്തു ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമായി.

The government has not paid salaries to around 23 employees for two months

MORE IN NORTH
SHOW MORE