അമിതമായ മണ്ണെടുപ്പ്; വെള്ളരിക്കുണ്ട് ക്വാറിക്കെതിരെ നാട്ടുകാരുടെ സമരം

vellarikundmining
SHARE

കാസർകോട് വെള്ളരിക്കുണ്ട് വടക്കാകുന്നിലെ ഖനനത്തിൽ പ്രതിഷേധം ശക്തം. ക്വാറി നിയമാനുസൃതമായി പ്രവർത്തിക്കുന്നതാണെങ്കിലും അമിതമായ മണ്ണെടുപ്പാണ് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നത്. പ്രാദേശത്ത് റീ സർവേ നടത്തുമെന്ന എം.എൽ.എ യുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലെ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. 

പ്രകൃതി കനിഞ്ഞു നൽകിയ വടക്കാകുന്നിന്റെ  സൗന്ദര്യം ഇനി എത്ര കാലത്തെക്കെന്ന് അറിയില്ല. ഇങ്ങനെ മുന്നോട്ടു പോയാൽ വടക്കാകുന്ന് ഒരു ഓർമ മാത്രമാകും. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം നൂറ്റി അറുപത് ദിവസം പിന്നിട്ടു. നിരവധി നിയമലംഘനങ്ങൾ നടത്തിയിട്ടും ഖനനം തുടരുന്നത് സ്വാധീനം ഉപയോഗിച്ചാണെന്ന് സമരസമിതി ആരോപിച്ചു.

MORE IN NORTH
SHOW MORE