drugarrest

TAGS

ലഹരികടത്ത് സംഘത്തിലെ രണ്ട് യുവാക്കള്‍ എട്ട് ഗ്രാം മെത്താഫിറ്റമിനുമായി പാലക്കാട് വടക്കഞ്ചേരിയില്‍ അറസ്റ്റില്‍. പാലക്കാട് പുതുപ്പരിയാരം സ്വദേശി ആദര്‍ശ്, മുട്ടിക്കുളങ്ങര സ്വദേശി സര്‍വേഷ് എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. നഗരം കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംഘം പതിവായി ലഹരി കൈമാറിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.  

സ്വകാര്യ കോളജ് പരിസരത്ത് ലഹരി കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും ശേഖരിക്കുന്ന ലഹരി അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൈമാറുന്നതായിരുന്നു പതിവ്. രണ്ട് വര്‍ഷമായി യുവാക്കള്‍ക്ക് ലഹരിവില്‍പനയുണ്ടായിരുന്നു. മരുന്ന് വിതരണ കമ്പനിയുടെ പ്രതിനിധിയായി മികച്ച ജോലിയുണ്ടായിരുന്ന യുവാവാണ് ആദര്‍ശ്. സ്വന്തമായി ലഹരി ഉപയോഗിക്കുന്നതിനുള്ള പണം കണ്ടെത്താനാണ് വില്‍പനയ്ക്കിറങ്ങിയത്. ഇരുവരും സമാനമായ നാല് കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പതിവ് വില്‍പനക്കാരില്‍ നിന്നും ശേഖരിക്കുന്ന ലഹരി അഞ്ചിരട്ടി വരെ വില കൂട്ടിയാണ് ഇടപാടുകാര്‍ക്ക് കൈമാറിയിരുന്നത്. യുവാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ലഹരി ഇടപാടുകാരെ കണ്ടെത്തുമെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.