ചാലിയാർ പുഴയില്‍ കിണറുകള്‍ കുഴിച്ച് ജനറേറ്ററുകള്‍ ഉപയോഗിച്ച് സ്വര്‍ണഖനനം നടത്തുന്നു. നിലമ്പൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ചാലിയാറിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തി ജനറേറ്ററുകളും കുതിരശക്തിയേറി മോട്ടോറുകളും ഉപയോഗിച്ചാണ് സ്വര്‍ണ ഖനനം. പത്തടിയിലേറെ ആഴത്തിലുളള ഒട്ടേറെ കിണറുകള്‍ പുഴയ്ക്കു മധ്യേ കുഴിച്ചിട്ടുണ്ട്. 9 മോട്ടോറുകളും പിക്കാസ്, തൂമ്പ തുടങ്ങിയ ആയുധങ്ങളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. പുഴയില്‍ സ്വര്‍ണം അരിക്കാന്‍ വലിയ കുഴിയെടുക്കുന്നത് കുളിക്കാന്‍ ഇറങ്ങുന്ന കുട്ടികള്‍ ഉള്‍പ്പടെയുളളവര്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകും.
ഉപജീവനത്തിനായി ചാലിയറില്‍ നിന്ന് ചെറിയ തോതില്‍ സ്വര്‍ണം അരിച്ചെടുക്കുന്നവരുണ്ട്. പുഴയില്‍ കുഴിയെടുത്ത് ഖനനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി ശക്തമാക്കാനാണ് നീക്കം.
Gold Mining in Chaliyar River