പാര്‍സല്‍ സര്‍വീസ് നിര്‍ത്തലാക്കി; ജീവിതം വഴിമുട്ടി പോര്‍ട്ടര്‍മാർ

porter
SHARE

കോഴിക്കോട്ടെ കൊയിലാണ്ടിയടക്കം പത്ത് റെയില്‍വെസ്റ്റേഷനുകളിലെ പാര്‍സല്‍ സര്‍വീസ് ദക്ഷിണ റെയില്‍വെ നിര്‍ത്തലാക്കിയതോടെ ജീവിതം വഴിമുട്ടിയത് ഒട്ടേറെ പോര്‍ട്ടര്‍മാര്‍ക്കാണ്. അവരിലൊരാളാണ് കൊയിലാണ്ടിയിലെ റെയില്‍വെ സ്്റ്റേഷനിലെ 68 കാരി ഗീത. ട്രെയിനുകള്‍ സമയം വൈകുന്നത് ഒഴിവാക്കാനാണ് പാഴ്സല്‍ ഒാഫീസുകള്‍ നിര്‍ത്തുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

പ്രതീക്ഷയ്ക്ക് വകയില്ലെന്നറിയാം, എങ്കിലും ചൂളമടിച്ചടുക്കുന്ന ട്രെയിന്‍ നോക്കി പതിവുതെറ്റാതെ ഇന്നും ഗീതയെത്തി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍. നിരാശയായിരുന്നു ഫലം. റെയില്‍വെസ്റ്റേഷനുകളില്‍ നിന്നുള്ള പാര്‍സല്‍ സര്‍വീസ് ദക്ഷിണ റെയില്‍വെ നിര്‍ത്തലാക്കിയതോടെ ഇവിടേക്ക് പാര്‍സല്‍ എത്താതെയായി. റെയില്‍വെ പോര്‍ട്ടറായിരുന്ന ഭര്‍ത്താവ് ബാലന്‍  മരിച്ചതോടെ ജീവിതം വഴിമുട്ടിയ ഗീത ഭര്‍ത്താവിന്‍റെ തൊഴില്‍ സ്വീകരിക്കുകയായിരുന്നു. 15 വര്‍ഷം പിന്നിടുന്നു ഈ ചുമടെടുപ്പ് തുടങ്ങിയിട്ട്. ഉള്ളിലുള്ള ഭാരത്തേക്കാള്‍ വലുതായിരുന്നില്ല അവര്‍ക്ക് ഇന്നുവരെ ചുമന്ന ചുമടൊന്നും.

അധ്വാനിച്ച് കൊടുക്കാന്‍ മക്കള്‍ പോലുമില്ലാത്ത ഗീതയ്ക്ക്  ഇനി എന്തുചെയ്യണമെന്ന് അറിയില്ല. ജീവിതഭാരം ഇനി എവിടെ ഇറക്കിവെയ്ക്കുമെന്ന് ഈ അമ്മയ്ക്കറിയില്ല. സമയം തെറ്റിയുള്ള റെയല്‍വെയുടെ പരിഷ്കാരങഅങള്‍ ഗീതയെപ്പോലുള്ളവരെ തള്ളിവിടുന്നത് നിത്യദുരിതത്തിലേക്കാണ്.

With the cancellation of parcel service by Dakshina Railway, life has become difficult for many porters

MORE IN NORTH
SHOW MORE