വീട്ടില്‍ വന്‍സ്ഫോടകവസ്തു ശേഖരം; വീട്ടുടമ ആത്മഹത്യയ്ക്ക്ശ്രമിച്ചു

explosion
SHARE

കാസർകോട് കെട്ടുംകല്ലിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയിൽ എക്സൈസ് കണ്ടെത്തിയത് വൻ സ്ഫോടക വസ്തുക്കളുടെ ശേഖരം. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് ഇന്നലെ അർധരാത്രി സ്ഫോടക വസ്തുകൾ പിടികൂടിയത്. അതേസമയം പരിശോധനയ്ക്കായി എക്സൈസ് സംഘം വീട്ടിലെത്തിയതോടെ പ്രതിയായ മുസ്തഫ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 

തുടർച്ചയായ ദിവസങ്ങളിൽ പ്രതിയായ മുസ്തഫയുടെ കാർ സംശയാസ്പദമായി കർണ്ണാടക അതിർത്തിയിൽ കണ്ടതോടെയാണ് എക്സൈസ് സംഘം പരിശോധനയ്ക്കായി ഇയാളുടെ വീട്ടിലെത്തിയത്. എന്നാൽ വീട്ടിലെത്തിയ എക്സൈസ് സംഘം പിടികൂടിയതാകട്ടെ വൻ സ്ഫോടന വസ്തുക്കളുടെ ശേഖരവും. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന പതിമൂന്ന് ബോക്സ് ജലറ്റീൻ സ്റ്റിക്സ് രണ്ടായിരത്തോളം ഡീറ്റെനേറ്റർസ് , അറുന്നൂറ് ഓർഡിനറി ഡീറ്റെനേറ്റർസ് എന്നിവയാണ് പിടികൂടിയത്. പരിശോധനയ്ക്കിടെ പ്രതിയായ മുസ്‌തഫ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് പരിഭ്രാന്തിയുണ്ടാക്കി. എങ്കിലും മുറിവ് സാരമല്ല. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും എക്സൈസ് സംഘം ആദൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. ക്വാറി നടത്തിപ്പിനായാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നായിരുന്നു പ്രതി   പൊലീസിന് നൽകിയ ആദ്യ വിവരം. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് കള്ളമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയുടെ പശ്ചാത്തലമുൾപ്പടെ ശേഖരിച്ച് അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.

Excise has found a large cache of explosives in Kasaragod's Kuttumkallam in connection with drug dealing

MORE IN NORTH
SHOW MORE