കാക്കേരിപാലം നിര്‍മാണം പാതിവഴിയില്‍ ; ദുരിതത്തിലായി നാട്ടുകാര്‍

kaker-bridge
SHARE

കോഴിക്കോട് കുന്നമംഗലം -  ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാക്കേരിപാലത്തിന്‍റെ നിര്‍മാണം പാതിവഴിയില്‍.  രണ്ടുവര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. പാലം ചാത്തമംഗലം പഞ്ചായത്തിന്‍റെ അതിര്‍ത്തി തൊടണമെങ്കില്‍ ഇനിയുമേറെ സ്ലാബുകളും ബീമുകളും നിര്‍മിക്കണം.

2021 പകുതിയോടെയാണ്  കാക്കേരി പാലത്തിന്‍റെ നിര്‍മാണം തുടങ്ങിയത്.  4.6 കോടി രൂപയ്ക്കായിരുന്നു ഭരണാനുമതി. ആ വര്‍ഷം മഴയെത്തും മുന്‍പ് പാലം സജ്ജമാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ആ മഴക്കാലത്തിന് ശേഷം രണ്ടാമത്തെ മഴക്കാലമിങ്ങെത്തി. എന്നിട്ടും പാലംപണി എങ്ങുമെത്തിയില്ല. 

കഴിഞ്ഞ വര്‍ഷം ചെറുപുഴയില്‍ വെള്ളമുയര്‍ന്നപ്പോള്‍ ഏതാനും മാസങ്ങള്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഈ കാലതാമസമാണ് നിര്‍മാണം വൈകാനിടയാക്കിയത് എന്നാണ് അധികൃതരുടെ വാദം. 

The construction of Kakeripalam connecting Kozhikode Kunnamangalam - Chathamangalam panchayats is yet to finish

MORE IN NORTH
SHOW MORE