സ്ക്രാപ്പ് നിർമാണ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.

knr-kinfra
SHARE

കണ്ണൂർ തളിപ്പറമ്പ് നാടുകാണി കിൻഫ്ര സി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഷാൽക്കോസ് അലുമിനിയം സ്ക്രാപ്പ് നിർമാണ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.രാത്രികാലങ്ങളിൽ കറുത്ത പുക പുറന്തള്ളുന്നു എന്നാരോപിച്ചാണ് കമ്പനിയ്ക്കെതിരെ പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്ന് ഇന്നലെ  കമ്പനി അധികൃതർ നാട്ടുകാരെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും തീരുമാനം ആയില്ല . അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുവാനും നിയമനടപടിയിലേക്ക് കടക്കുവാനുമാണ് ജനകീയ ആക്ഷൻ കമ്മറ്റിയുടെ  തീരുമാനം

MORE IN NORTH
SHOW MORE