സ്നേഹത്തണലേകാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കി വിമുക്തഭടന്‍

paliyetive care
SHARE

കിടപ്പുരോഗികള്‍ക്ക് സ്നേഹത്തണലേകാന്‍ ലക്ഷങ്ങള്‍ വിലവരുന്ന സ്ഥലം സൗജന്യമായി വിട്ടുനല്‍കി വിമുക്തഭടന്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുഞ്ഞിരാമന്‍ നായരാണ് അങ്ങാടിപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് കെട്ടിടം നിര്‍മിക്കാന്‍ 23 സെന്‍റ് സ്ഥലം നല്‍കിയത്. 

കുഞ്ഞിരാമന്‍ നായരുടെ കാലിന് മുറിവേറ്റപ്പോള്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പരിചരണത്തിനായി വടക്കേക്കരയിലെ വീട്ടിലെത്തിയിരുന്നു. സ്നേഹത്തോടെയുള്ള ഇവരുടെ പരിചരണത്തില്‍ മനസ്സുനിറഞ്ഞ കുഞ്ഞിരാമന്‍ നായര്‍ സൊസൈറ്റിക്ക്  കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കുകയായിരുന്നു. തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പം നിന്നു.

കുഞ്ഞിരാമന്‍ നായരുടെ നല്ല മനസ്സിന് നാടൊന്നാകെ കൈയ്യടിക്കുകയാണ്. കരസേനയില്‍ നിന്ന് ഹവീല്‍ദാറായാണ് കുഞ്ഞിരാമന്‍ നായര്‍ വിരമിച്ചത്. നിലവില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് സൊസൈറ്റിയുടെ സ്വന്തമായി കെട്ടിടമെന്ന ആഗ്രഹത്തിനാണ് കുഞ്ഞിരാമന്‍ നായരിലൂടെ തുടക്കമാകുന്നത്. സുമനസ്സുകളുടെ സഹായത്താല്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. 

A place worth lakhs was given away to a veteran for free so that the bedridden patients could have a place of love

MORE IN NORTH
SHOW MORE