ഉരുകിയൊലിക്കുന്ന പാലക്കാട്; ആശ്വാസമായി മീന്‍വല്ലം വെള്ളച്ചാട്ടം

meenmutti vellam
SHARE

ഉരുകിയൊലിക്കുന്ന പാലക്കാട്ടുകാര്‍ക്ക് ആശ്വാസമായി മീന്‍വല്ലം വെള്ളച്ചാട്ടം. കടുത്ത വേനലിലും വനത്തിലൂടെ ഒഴുകുന്ന പുഴയില്‍ ഉറവ വറ്റാത്ത വെള്ളമുണ്ട്. ചൂടില്‍ നിന്നും രക്ഷ തേടി നിരവധി കുടുംബങ്ങളാണ് ഇവിടേക്കെത്തുന്നത്.  

മലനിരകളെ തഴുകി പാറകള്‍ക്കിടയിലൂടെ വനത്തിലൂടെ ഉറവ വറ്റാത്ത ഒഴുക്ക്. ഒഴുകിപ്പരക്കുന്ന വെള്ളത്തിന് കണ്ണീര് തോല്‍ക്കുന്ന പരിശുദ്ധി. ഓരോ ദിവസവും താപനില നാല്‍പ്പത് കടക്കാന്‍ വ്യഗ്രത കാണിക്കുന്ന പാലക്കാട് ജില്ലയിലാണ് ഈ കാഴ്ച. സാക്ഷാല്‍ മീന്‍വല്ലം വെള്ളച്ചാട്ടം. പാറയിടുക്കിലൂടെ നൂലുപോലെ ഒഴുകിയിരുന്നത് ചെറുമഴയുടെ പിന്‍ബലത്തില്‍ ശക്തിപ്രാപിച്ചു. ഇത് നേരിട്ടറിയേണ്ടത് തന്നെയാണ്. ഉള്ള് തണുപ്പിക്കാന്‍ നഗരത്തിലുള്ള പല കുടുംബങ്ങളും വനാതിര്‍ത്തിയിലേക്ക് എത്തുന്നത് കൂടിയിട്ടുണ്ട്. 

നിലവിലെ ഒഴുക്ക് വേനല്‍മഴ കൂടുന്നതോടെ ഇരട്ടിയാകും. കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ഏത് സമയവും പ്രതീക്ഷിക്കാമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജാഗ്രതയ്ക്കിടയിലും ഒരുദിവസം ഉല്ലസിക്കാനുള്ള വിഭവങ്ങള്‍ മീന്‍വല്ലത്തുണ്ടെന്നാണ് സഞ്ചാരികളുടെ അനുഭവം. 

Meenvallam waterfall is a relief for the people of Palakkad

MORE IN NORTH
SHOW MORE