വൈദ്യുതി വേലികളും തകര്‍ത്ത് കാട്ടാനകള്‍; പൊറുതിമുട്ടി മൂക്കുത്തിക്കുന്നിലെ കർഷകർ

wild elephantw
SHARE

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി നൂൽപ്പുഴ മൂക്കുത്തിക്കുന്നിലെ കർഷകർ. കർഷകർ സ്വന്തം നിലയിൽ സ്ഥാപിച്ച വൈദ്യുതി വേലികൾ തകർത്താണ് ആനകൾ കൃഷി  നശിപ്പിക്കുന്നത്. വീടുകൾക്ക് സമീപത്തുവരെ കാട്ടാനകൾ എത്തുമെന്ന് ജനങ്ങൾ പറയുന്നു. 

വനാതിർത്തി പ്രദേശമായ മൂക്കുത്തിക്കുന്നിൽ സന്ധ്യമയങ്ങുന്നതോടെ കാട്ടാനകൾ എത്തും. ആഴ്ചകളായി ആനകൾ ഇറങ്ങുന്നത് പതിവാണ്.  കർഷകർ കൃഷിയിടത്തിന് ചുറ്റും ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇത് തകർത്താണ് ആനകളുടെ വിളയാട്ടം. കൃഷി നാശം കർഷകരുടെ അന്നം മുട്ടിക്കുകയാണ്.

MORE IN NORTH
SHOW MORE