കടമാന്‍തോട് ജലസേചന പദ്ധതി; വയനാട്ടില്‍ സര്‍വേ നടപടികള്‍ തുടങ്ങി

kadamanthoddam
SHARE

കടമാന്‍തോട് ജലസേചന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി വയനാട്ടില്‍ സര്‍വേ നടപടികള്‍ തുടങ്ങി. കാവേരി നദീജല ട്രിബ്യൂണല്‍ അനുവദിച്ച ജലവിഹിതം സംഭരിക്കുന്നതിനാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്. 305 ഏക്കറോളം ഭൂമി ഡാമിനായി കണ്ടെത്തണം. 

വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് കടമാന്‍തോട് ജലസേചന പദ്ധതിക്ക് വേണ്ടി സര്‍വേ തുടങ്ങിയത്. സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കലക്ടറേറ്റിലും പുല്‍പള്ളി പഞ്ചായത്തിലും സര്‍വകക്ഷി യോഗങ്ങള്‍ നടന്നിരുന്നു. 

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും കവേരി പ്രോജക്ട് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ്  ഭൂതല സര്‍വേ. 0.51 ടിഎംസി ജലം 

സംഭരിക്കുന്ന ഇടത്തരം ഡാമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അണക്കെട്ടിന്‍റെ നിര്‍മ്മാണത്തിന് 305 ഏക്കറോളം ഭൂമി വേണം. 

ഡാം യാഥാര്‍ഥ്യമാകുമ്പോള്‍ വെള്ളത്തിനടയിലാകുന്ന ഭാഗങ്ങളെക്കുറിച്ചും വ്യക്ത ലഭിക്കേണ്ടതുണ്ട്. റിസര്‍വോയറില്‍ മുങ്ങിപ്പോകുന്ന റോഡുകള്‍ക്ക് പകരം ബദല്‍ റോഡുകളുടെ രൂപരേഖ തയ്യാറാക്കലും സര്‍വേയില്‍ നടക്കും. പദ്ധതി പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു സര്‍വകക്ഷി യോഗത്തില്‍ ജില്ലാ കലക്ടറുടെ ഉറപ്പ്. ഭൂതല സര്‍വേയ്ക്ക് ശേഷം എല്ലാവരോടും ചര്‍ച്ച ചെയ്ത് മാത്രമേ തുടര്‍ നടപടികകള്‍ സ്വീകരിക്കൂവെന്ന് കാവേരി പ്രോജക്ട് അധികൃതരും വ്യക്തമാക്കി. 

MORE IN NORTH
SHOW MORE