കോടികൾ മുടക്കി നിർമാണം; പരിപാലനമില്ല; ചെറൂപ്പ ആശുപത്രി നശിക്കുന്നു

cheruppa-hospital
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജിനു കീഴിലെ ചെറൂപ്പ ആശുപത്രിയില്‍ കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങളും സൗകര്യങ്ങളും പരിപാലനമില്ലാതെ നശിക്കുന്നു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആരും തിരിഞ്ഞുനോക്കാതായതോടെ അത്യാഹിത വിഭാഗമുള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം അധികം വൈകാതെ നിലയ്ക്കും.

ഡോക്ടര്‍മാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഏതുസമയവും നിലംപൊത്താം. ചിലതിലേക്ക് വഴിപോലുമില്ല. ഹൗസ് സര്‍ജന്‍മാരുടെ താമസത്തിനായി നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം മാത്രം. ആശുപത്രിയിലെ സാറ്റ്‌ലൈറ്റ് ഡെന്‍റല്‍ ക്ലിനിക്ക്, ഫീവര്‍ ക്ലിനിക്ക്, ഓപ്പറേഷന്‍ തിയറ്ററുകള്‍, പ്രസവ ചികില്‍സ വിഭാഗം എന്നിവയ്ക്കെല്ലാം പൂട്ടുവീണു. ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ കിടത്തി ചികില്‍സയും അത്യാഹിത വിഭാഗവും നിര്‍ത്തലാക്കാനൊരുങ്ങുകയാണ്. 

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നായി ദിവസേന എഴുനൂറോളം രോഗികള്‍ ഇവിടെ ചികില്‍സ തേടിയിരുന്നു. മെഡിക്കല്‍ കോളജിലെ തിരക്ക് വലിയതോതില്‍ കുറയ്ക്കാന്‍ ഇത് സഹായകരമായിരുന്നു. ചികില്‍സവിഭാഗങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കിയതോടെ രോഗികളുടെ വരവും കുറഞ്ഞു. ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയാല്‍ മെഡിക്കല്‍ കോളജിലെ തിരക്കിനും കുറവുണ്ടാകും.

MORE IN NORTH
SHOW MORE