കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ പട്ടാപ്പകല്‍ ടിക്കറ്റ് മോഷണം

Ksrtcticket
SHARE

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ പട്ടാപ്പകല്‍  ടിക്കറ്റ് മോഷണം. ഒരാഴ്ച്ചയ്ക്കിടെ രണ്ട് തവണയായി നഷ്ടപ്പെട്ടത് അരലക്ഷത്തിലധികം രൂപയുെട ടിക്കറ്റുകളാണ്. സംഭവത്തില്‍ നടക്കാവ് പൊലിസ് അന്വേഷണം തുടങ്ങി. 

കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. ടിക്കറ്റ് നല്‍കാന്‍ നിലവില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് യന്ത്രങ്ങള്‍ പണിമുടക്കിയാല്‍ പകരം ഉപയോഗിക്കാനായി കരുതിയ പഴയമോഡല്‍ ടിക്കറ്റുകളാണ് തുടര്‍ച്ചയായി രണ്ടുതവണ മോഷ്ടിക്കപ്പെട്ടത്. പണമുണ്ടാകുമെന്ന്  കരുതി ടിക്കറ്റടങ്ങിയ ബാഗ് മോഷ്ടിച്ചതാകാം. ടിക്കറ്റ് മോഷ്ടാവിന്‍റെതെന്ന് കരുതുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം.

സമാനരീതിയില്‍ മോഷണംപോയ ടിക്കറ്റ് ഉപയോഗിച്ച് ബസ് യാത്ര നടത്തിയ സംഭവം തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടിക്കറ്റ് പരിശോധന ഇല്ലാത്ത റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് പഴയമോഡല്‍ ടിക്കറ്റ് നല്‍കി കണക്കില്‍പെടുത്താതെ കളക്ഷന്‍ നേടാനുള്ള സാധ്യതയുമുണ്ട്. ഇതിന്‍റെ പശ്ചാതലത്തില്‍ വിജിലന്‍സിന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി.

MORE IN NORTH
SHOW MORE