ദേശീയപാത വികസനം: ഭിന്നശേഷിക്കാരന് നഷ്ടമായത് ഉപജീവനമാര്‍ഗമായ പെട്ടിക്കട, ജീവിതം വഴിമുട്ടി സുബൈര്‍

Subair-19
SHARE

ദേശീയപാത വികസനത്തിനായി കാലിക്കറ്റ് സര്‍വകലാശാല ഭൂമി വിട്ടുനല്‍കിയപ്പോള്‍ ഭിന്നശേഷിക്കാരന് നഷ്ടമായത് ഉപജീവനമാര്‍ഗം. മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനാണ് ഏകവരുമാന മാര്‍ഗമായ പെട്ടിക്കട നഷ്ടമായത്.  നഷ്ടമായ പെട്ടിക്കടയ്ക്ക് പകരം സ്ഥലം അനുവദിക്കണമെന്ന സുബൈറിന്‍റെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് സര്‍വകലാശാല. 

ദിവസവും ഒരു തവണയെങ്കിലും സുബൈര്‍ മുച്ചക്ര വാഹനവുമായി കാലിക്കറ്റ് സര്‍വകലാശാലയുടെ  പരിസരത്ത് മാറ്റിയിട്ട പഴയ പെട്ടിക്കടയ്ക്കരികിലെത്തും, സര്‍വകലാശാലയുടെ മനസലിയുമെന്ന പ്രതീക്ഷയില്‍. ആരോഗ്യപ്രശ്നങ്ങള്‍ ഏറെയുണ്ട്. പക്ഷെ ഉപജീവനത്തിനായി മറ്റുവഴികളില്ല സുബൈറിന്. ഏഴ് വര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലായിരുന്നു സുബൈറിന്‍റെ പെട്ടിക്കട. തറവാടകയായി മാസംതോറും 1600 രൂപയും നല്‍കിയിരുന്നു. ദേശീയപാതയ്ക്കായി സര്‍വ്വകലാശാല സ്ഥലം വിട്ടുനല്‍കിയപ്പോള്‍ കട ക്യാംപസിലെ മറ്റൊരു ഭാഗത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.

പെട്ടിക്കട മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ പലതവണ വാഴ്സിറ്റി അധികാരികളെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഭിന്നശേഷി കമ്മിഷന്‍ ഇടപെട്ട് സുബൈറിനനുകൂലമായി ഉത്തരവിട്ടെങ്കിലും സര്‍വകലാശാല മൗനം തുടരുകയാണ്.

National Highway Development differently abled Subair lost his shop

MORE IN NORTH
SHOW MORE