രണ്ടുമാസത്തിനിടെ പൊലിഞ്ഞ ജീവൻ 6; രാമനാട്ടുകരയില്‍ ബസുകളുടെ മൽസരയോട്ടം തടയാൻ പൊലീസ്

buspunchingStation
SHARE

രണ്ടുമാസത്തിനിടെ അപകടത്തില്‍ ആറുപേര്‍ മരിച്ച കോഴിക്കോട് രാമനാട്ടുകരയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം  തടയാന്‍ പൊലീസ്. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബസ് സ്റ്റാന്‍ഡിലെ  പഞ്ചിംഗ് സ്റ്റേഷന്‍ വീണ്ടും തുറന്നു.  

രാമനാട്ടുകരയില്‍ തോന്നിയ രീതിയിലാണ് സ്വകാര്യബസുകളുടെ സഞ്ചാരം. ദീര്‍ഘദൂര ബസുകള്‍ പലപ്പോഴും സ്റ്റാന്‍ഡില്‍ കയറാതെ ദേശീയപാതയില്‍ ആളെയിറക്കിവിടും. രാത്രിയായാല്‍ മറ്റു ബസുകളും സ്റ്റാന്‍ഡിനുള്ളില്‍ കയറാറില്ല. ഇത് അവസാനിപ്പിക്കാനാണ് പൊലീസിന്റ ശ്രമം. സ്വകാര്യബസുകള്‍ കാരണം നിരവധി അപകടങ്ങളാണ് രാമനാട്ടുകരയില്‍ അടുത്തിടെയുണ്ടായത്. ഇനി സമയക്രമം പാലിക്കാതെ എത്തുന്ന ബസുകളില്‍ നിന്ന് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. എലത്തൂര്‍ ഉള്‍പ്പടെ രണ്ടിത്ത് നേരത്തെ പഞ്ചിങ് സ്റ്റേഷന്‍ ആരംഭിച്ചിരുന്നു.

MORE IN NORTH
SHOW MORE