കാസര്‍കോട്ട് പശുക്കളില്‍ ചര്‍മമുഴ വ്യാപിക്കുന്നു; ആശങ്കയിൽ കർഷകർ

കാസര്‍കോട്ട് പശുക്കളില്‍ ചര്‍മമുഴ വ്യാപിക്കുന്നു. മനുഷ്യരിലേക്കൊ മറ്റു മൃഗങ്ങളിലേക്കൊ രോഗം പടരില്ലെങ്കിലും പാലുല്‍പ്പാദനത്തില്‍ കുറവുണ്ടാകും എന്നതാണ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത്. 

ശക്തമായ പനിയോടെ തുടങ്ങി ശരീരത്തില്‍ കുരുക്കളും മുഴകളുമുണ്ടായി അവ പൊട്ടിയൊലിക്കുന്നതാണ് രോഗം. കാപ്രിപോക്സ് വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് രോഗകാരണം. മൂക്കില്‍ നിന്നും കണ്ണില്‍ നിന്നുമുണ്ടാകുന്ന നീരൊലിപ്പാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. രോഗം മൂര്‍ഛിക്കുന്നതോടെ ഇവ തീറ്റയെടുക്കുന്നത് നിര്‍ത്തും.

ശരിയായി പരിപാലിച്ചില്ലെങ്കില്‍ രോഗം ബാധിച്ചവ ചത്തു പോകും. ഈച്ച, ചിലയിനം കൊതുകുകള്‍ എന്നിവ രോഗവാഹനികളായതിനാല്‍ അവയില്‍ നിന്നുള്ള കരുതലും പ്രധാനമാണ്. അതേസമയം രോഗത്തിനെതിരെ ഉടന്‍ കുത്തിവയ്പ്  തുടങ്ങുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.

lumpy skin disease in cows