സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഓപ്പറേഷൻ കാവലിൻ്റെ ഭാഗമായി സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വയനാട് വടുവഞ്ചാൽ സ്വദേശി ജിതിൻ ജോസഫാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ജിതിൻ ജോസഫ്

criminal youth was charged with Kappa and sent to jail